Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hello Dear

മ​മി​ത​യ്ക്കൊ​പ്പം സം​ഗീ​ത് പ്ര​താ​പ്; ഹ​ലോ ഡി​യ​ർ ഫ​സ്റ്റ്ലു​ക്ക്  

ആ​ഷി​ക്ക് ഉ​സ്മാ​ൻ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ക് ഉ​സ്‌​മാ​ൻ നി​ർ​മി​ച്ച് ഡി​നോ​യ് പൗ​ലോ​സ് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ഹ​ലോ ഡി​യ​ർ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തി​റ​ങ്ങി.

സം​ഗീ​ത് പ്ര​താ​പും മ​മി​താ ബൈ​ജു​വു​മാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. റൊ​മാ​ന്‍റി​ക്ക് കോ​മ​ഡി ജോ​ണ​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് ഹ​ലോ ഡി​യ​ർ. ഒ​രു മെ​ട്രോ ന​ഗ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ യൂ​ത്തി​ന്‍റെ വി​കാ​ര വി​ചാ​ര​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥാ പു​രോ​ഗ​തി.

ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ, മെ​ജോ പ​ത്രോ​സി​ന്‍റെ പ​ട​വു​ക​ൾ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥ ര​ചി​ച്ച​യാ​ളാ​ണ് ഡി​നോ​യ് പൗ​ലോ​സ്. ആ​ഷി​ക്ക് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ഇ​രു​പ​താ​മ​ത് ചി​ത്ര​മാ​ണ് ഹ​ലോ ഡി​യ​ർ.

സം​ഗീ​ത് പ്ര​താ​പ്, മ​മി​താ ബൈ​ജു എ​ന്നി​വ​ർ​ക്കു പു​റ​മേ സു​രേ​ഷ് കൃ​ഷ്‌​ണ​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. ഇ​വ​ർ​ക്കു പു​റ​മേ ഏ​താ​നും പ്ര​മു​ഖ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം - അ​ഖി​ൽ ജോ​ർ​ജ്, എ​ഡി​റ്റിം​ഗ് - ച​മ​ൻ ചാ​ക്കോ, ക​ലാ സം​വി​ധാ​നം - നി​മി​ഷ് എം. ​താ​നൂ​ർ, മേ​ക്ക​പ്പ് - റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്‌​റ്റ്യും ഡി​സൈ​ൻ- മ​ഷ​ർ ഹം​സ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​രാ​ജേ​ഷ് അ​ടൂ​ർ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ് - അ​ശ്വി​ൻ മോ​ഹ​ൻ, വി​ഷ്ണു വൈ​ശാ​ഖ്, വി​ഷ്‌​ണു ര​വി. സ്റ്റി​ൽ​സ്- ബി​ജി​ത്ത് ധ​ർ​മ്മ​ടം. സൗ​ണ്ട് ഡി​സൈ​ൻ- വി​ഷ്ണു ഗോ​വി​ന്ദ്. ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ-​ശി​വ​കു​മാ​ർ പെ​രു​മു​ണ്ട. എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - സു​ധ​ർ​മ്മ​ൻ വ​ള്ളി​ക്കു​ന്ന്. കോ ​പ്രൊ​ഡ്യൂ​സ​ർ-​അ​രു​ൺ ഡി. ​ജോ​സ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് - വി​നോ​ദ് വേ​ണു​ഗോ​പാ​ൽ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ശ്രീ​ക്കു​ട്ട​ൻ. കൊ​ച്ചി​യി​ൽ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന ഈ ​ചി​ത്രം സെ​ൻ​ട്ര​ൽ പി​ക്ച്ചേ​ർ​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു. പി​ആ​ർ​ഒ-​വാ​ഴൂ​ർ​ജോ​സ്.

Latest News

Corehub Up